Wednesday, 18 December 2013

ദില്ലി: അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളില്‍ മാനസികമായി തകര്‍ന്നുപോയെന്ന് അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഘോബ്രഗഡെ. ഐ.എഫ്.എസ് ഉദ്യോഗസ്ഥ കൂട്ടായ്മയ്ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് തന്റെ അനുഭവം അവര്‍ പകര്‍ത്തുന്നത്.
നയതന്ത്ര ഉദ്യോഗസ്ഥ ആയിട്ടും അമേരിക്കന്‍ അധികൃതര്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് അവര്‍ ഇ ^മെയിലില്‍ വ്യക്തമാക്കി. പല തവണ വിലങ്ങ് വെച്ചു. തുണിയഴിച്ച് പല തവണ ദേഹ പരിശോധനകള്‍ നടത്തി. മയക്കു മരുന്ന് കേസുകളിലെ പ്രതികള്‍ ഉള്‍പ്പടെ കൊടും ക്രിമിനലുകള്‍ക്കൊപ്പം താമസിപ്പിച്ചു. നയതന്ത്രജ്ഞ എന്ന നിലയിലുള്ള പരിഗണന നല്‍കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും കൊടും കുറ്റവാളിയോടെന്ന വണ്ണം പെരുമാറി. പലപ്പോഴും ആകെ തകര്‍ന്നു പോയി. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയിലാണ് പിടിച്ചു നിന്നത്. ഈ രാജ്യത്തെയും ഇവിടത്തെ ജനങ്ങളെയും നയതന്ത്ര സമൂഹത്തെയും പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിലാണ് താന്‍ കയ്പ്പുള്ള അവസ്ഥകള്‍ അതിജീവിച്ചതെന്നും അവര്‍ ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
Next
Newer Post
Previous
This is the last post.

0 comments:

Post a Comment