ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ജര്‍മ്മനിയോട് കനത്ത പരാജയമേറ്റു വാങ്ങിയതിനെ തുടര്‍ന്ന് ബ്രസീലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി ബസുകള്‍ക്ക് കലാപകാരികള്‍ തീയിട്ടു.
1- 7 എന്ന ബ്രസീലിന്റെ ദയനീയ തോല്‍വി ബ്രസീലിനെ കലാപ ഭൂമിയാക്കിയിരിക്കുകയാണ്. തങ്ങളുടെ പ്രതീക്ഷകള്‍ തെറ്റിച്ചുള്ള തോല്‍വിയോട് വൈകാരികതയോടെയാണ് ബ്രസീലിയന്‍ ജനത പ്രതികരിക്കുന്നത്.
ഡിയോ ജി ജെനീറയോയില്‍ ബസ്സിന് തീയിടുന്നവരും, മിലിറ്ററി ഫോഴ്സും തമ്മിലുള്ള വെടിവെയ്പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പതിനഞ്ചോളം ബസ്സുകള്‍ക്ക് കലാപകാരികള്‍ തീയിട്ടു. പൊതുമുതല്‍ നശിപ്പിച്ചും, നിരോധിത മേഖലയില്‍ കടന്നുകയറിയുമാണ് ബ്രസീല്‍ ജനത പ്രതിഷേധിക്കുന്നത്.
ബ്രസീലിയന്‍ ടീം തോറ്റതില്‍ അതിയായ ദുഖമുണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫും പ്രതികരിച്ചു.
0 comments:
Post a Comment