Sunday, 12 October 2014



ദില്ലി: അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണരേഖയിലെ പ്രശ്നങ്ങള്‍ വിശദീകരിച്ച് പാക്കിസ്ഥാന്‍ യുഎന്നിന് കത്തയച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് അയച്ച ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളും പാക്കിസ്ഥാന്‍ വിശദീകരിച്ചു.



അതേസമയം, ഇന്നു രാവിലെ അതിര്‍ത്തിയിലെ അര്‍നിയ, ആര്‍എസ് പുര സെക്ടറുകളിലെ 15 സൈനിക ഔട്ട്‌പോസ്റ്റുകള്‍ക്കു നേരെയുണ്ടായ പാക് വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ മോര്‍ട്ടാര്‍ ആക്രമണവും നടത്തി. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. മണിക്കൂറുകളോളം വെടിവയ്പ്പ് നീണ്ടു.
Next
This is the most recent post.
Previous
Older Post

0 comments:

Post a Comment