അമേരിക്കയിലെ ടെലിവിഷന്‍ ചാനലായ ലൈഫ് ടൈം ആണ് ‘അതിരുവിട്ട’ റിയാലിറ്റി
ഷോയുമായി രംഗത്തെത്തിയിരിക്കുന്നത്. പരസ്യമായി പ്രസവിക്കാന്‍ തയ്യാറുള്ള
സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചാണ് ബുധനാഴ്ച്ച ചാനല്‍ പുതിയ
റിയാലിറ്റി ഷോയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
കാട്ടിലെ അന്തരീക്ഷത്തിലായിരിക്കും പ്രസവം നടക്കുക. ചാനല്‍ ക്യാമറാമാന്മാരും മറ്റ് അംഗങ്ങളും ഉണ്ടാകുമെങ്കിലും ഡോക്ടറുടെ സാന്നിധ്യമുണ്ടാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വൈദ്യസഹായമില്ലാതെ കാട്ടില്‍ പ്രസവിക്കാന്‍ തയ്യാറുള്ളവരില്‍ നിന്നും അമേരിക്കന്‍ ചാനല്‍ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.
ഒരു അരുവിയുടെ സമീപത്ത് വെച്ച് തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന ഒരു അമ്മയുടെ വീഡിയോ യുട്യൂബില്‍ വന്‍ ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുട്യൂബിലിട്ട വീഡിയോ രണ്ട് കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഈ സ്വീകാര്യതയാണ് സമാനമായ റിയാലിറ്റി ഷോക്ക് ചാനല്‍ അധികൃതര്‍ക്ക് പ്രേരണയായത്.
ആദ്യമായി പ്രസവിക്കുന്നവര്‍ക്ക് അവസരം നല്‍കില്ലെന്ന് ചാനല്‍ വ്യക്തമാക്കികഴിഞ്ഞു. പ്രസവ സമയത്ത് ഭാര്യക്കൊപ്പം ഭര്‍ത്താവിനും കഴിയാം. എന്നാല്‍ അമ്മക്കൊപ്പം കുഞ്ഞിന്റേയും ജീവന്‍ അപകടത്തിലാക്കുന്ന റിയാലിറ്റി ഷോക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
ഡോക്ടര്‍ ഇല്ലെങ്കിലും അമ്മക്കും കുഞ്ഞിനും തങ്ങള്‍ പരമാവധി സുരക്ഷ ഉറപ്പാക്കുമെന്നാണഅ ലൈഫ് ടൈം ചാനല്‍ അധികൃതരുടെ അവകാശ വാദം. ഡോക്ടറുടെ സഹായമില്ലാതെ സ്വയം പ്രസവിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലനങ്ങളും ഇവര്‍ക്ക് നല്‍കുമെന്നും ചാനല്‍ അധികൃതര്‍ പറയുന്നു.

0 comments:
Post a Comment