കൊച്ചി: നടന്‍ ജയസൂര്യയുടെ നിയമലംഘനത്തിന് കൊച്ചി നഗരസഭയുടെ ഒത്താശ. കായല്‍ കയ്യേറി ജയസൂര്യ നിര്‍മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചുനീക്കണമെന്ന സ്വന്തം ഉത്തരവാണ് നഗരസഭ നടപ്പാക്കാത്തത്. 14 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന് നാല് മാസം മുമ്പാണ് നഗരസഭ ഉത്തരവ് പുറത്തിറക്കിയത്. കൊച്ചി നഗരസഭ പരിധിയില്‍ കൊച്ചു കടവന്ത്ര ഭാഗത്തായാണ് നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറി വീടിന്റെ ചുറ്റുമതിലും ബോട്ട്‌ജെട്ടിയും നിര്‍മ്മിച്ചത്. ഇതിനെതിരെ ഗിരീഷ് ബാബു എന്ന പൊതുപ്രവര്‍ത്തകന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സംഭവം അന്വേഷിക്കുകയും ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയതായി കാട്ടി നഗരസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ജെട്ടിയും മതിലും പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവിട്ടു. കൈപ്പറ്റി 14 ദിവസത്തിനകം ഉത്തരവ് പാലിക്കാന്‍ ജയസൂര്യയോ നഗരസഭയോ ഇതുവരെയോ തയ്യാറായിട്ടില്ല. കെഎംവിആര്‍ 1999 കേരള മുനിസിപ്പല്‍ ആക്ട്‌സെക്ഷന്‍ 557 എന്നിവയുടെ ലംഘനമാണ് നടന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. നിര്‍മ്മാണം തീരദേശപരിപാലന നിയമം ലംഘിച്ചാണെന്നും ആക്ഷേപമുണ്ട്.
നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തിന് നഗരസഭയുടെ ഒത്താശ

0 comments:
Post a Comment