Tuesday, 18 February 2014

റാഞ്ചി: ജാര്‍ഖണ്ഡിലെ ഹാത്തിയയില്‍ അഞ്ചുവയസ്സുകാരി മകളെ ബലാത്സംഗംചെയ്ത ആളെ അമ്മ ഇരുമ്പുവടികൊണ്ടടിച്ച് കൊന്നു. അയല്‍ക്കാരനായ അര്‍ജുന്‍ താബ(30) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ഇയാള്‍ കുട്ടിയെ തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം കുട്ടിയുടെ അമ്മ പണിസ്ഥലത്തായിരുന്നു. വൈകുന്നേരം കുട്ടി സംഭവം പറയുകയും നിയന്ത്രണം വിട്ട യുവതി ഇയാളെ അടിച്ചുവീഴ്ത്തുകയുമായിരുന്നു.

ഞായറാഴ്ച രാവിലെയാണ് കൊല നാട്ടുകാര്‍ അറിഞ്ഞത്. യുവതിയെ പോലീസ് അറസ്റ്റുചെയ്തു.

0 comments:

Post a Comment